തന്റെ നഗ്നചിത്രങ്ങള്‍ ബിജു പകര്‍ത്തിയിരുന്നു: സരിത

single-img
25 November 2013

Saritha-S-Nair-Newskerala5തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബിജു ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ചിരുന്നതായി സരിത. ബിജുവിന്റെ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷിയായി ഹാജരായ സരിത വിസ്താരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. രശ്മിയെ ബിജു അടിച്ചുകൊന്നതാകാമെന്നും തന്നെയും ഉപദ്രവിച്ചിട്ടുണ്‌ടെന്നും സരിത പറഞ്ഞു. തലയ്ക്ക് അടിച്ചായിരുന്നു ഉപദ്രവിക്കാറുണ്ടായിരുന്നത്. രശ്മിക്ക് മാനസീകരോഗമാണെന്നായിരുന്നു തന്നോട് പറഞ്ഞത്. രശ്മിയുടെ കൈ ബിജു തല്ലിയൊടിച്ചിരുന്നു ഇതിനു രശ്മി ചികിത്സ തേടിയത് തനിക്കറിയാമെന്നും സരിത പറഞ്ഞു. നിയമപരമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബിജു അകന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജുവിന്റെ ആദ്യഭാര്യയിലുണ്ടായ മകനെയും അയല്‍വാസികളായിരുന്നവരെയും കോടതി വിസ്തരിച്ചിരുന്നു.