വി.കെ. സിംഗിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി റദ്ദാക്കി

single-img
21 November 2013

vk singhജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കരസേന മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗിനെതിരേ എടുത്ത കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി റദ്ദാക്കി. ജുഡീഷറിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് കേസ് നടപടികള്‍ സുപ്രീം കോടതി പിന്‍വലിച്ചത്. മാപ്പ് അപേക്ഷിച്ചത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ കോടതിയലക്ഷ്യ നടപടി ഒരു സെക്കന്‍ഡ് പോലും തുടരില്ലെന്നു ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.