ഷെഫീക്ക് ആശുപത്രി വിട്ടു

single-img
21 November 2013

Kattappana Shefeekഅച്ഛന്‍റയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ ഷെഫീക്ക് ആശുപത്രി വിട്ടു. ഇടുക്കി ശിശുക്ഷേമ സമിതിക്കാണ് ഷെഫീക്കിന്റെ സംരക്ഷണ ചുമതല. ചികിത്സ പൂര്‍ണമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഷെഫീക്കിനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ജൂലായ് പതിനാറിനാണ് പരിക്കുകളോടെ കുമളി ചെങ്കര പുത്തന്‍പുരക്കല്‍ ഷെഫീക്കിനെ കുമളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഷെഫീക്കിന്റെ കാല്‍ ഒടിഞ്ഞിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിന് അച്ഛനേയും രണ്ടാനമ്മയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.