കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മേഖല തിരിച്ചതിലെ അപാകത തിരുത്തും

single-img
21 November 2013

M_Id_279187_Oommen_Chandyറിമോട്ട് സെന്‍സിംഗ് വഴി പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചതിലെയും ജനസംഖ്യാ കണക്കുകള്‍ ശരിയായി ആധാരമാക്കാത്തതിലെയും അപാകതകള്‍ പരിഹരിക്കുന്നതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല വില്ലേജുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലോ സമീപത്തോ യഥാര്‍ഥത്തില്‍ വനമില്ല. എന്നാല്‍, റബര്‍ തോട്ടങ്ങള്‍ റിമോട്ട് സെന്‍സിംഗില്‍ വനമായി രേഖപ്പെടുത്തപ്പെട്ടതു വഴി ഈ പ്രദേശങ്ങള്‍ പരിസ്ഥിതിലോലമായാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റിമോട്ട് സെന്‍സിംഗിലെ അപാകത പരിഹരിക്കപ്പെടുന്നതോടെ ഈ പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പട്ടികയില്‍ നിന്നു പുറത്തു വരുമെന്ന് ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.