മണ്ണാര്‍ക്കാട് സംഘര്‍ഷം: എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

single-img
21 November 2013

map-mannarkkadമണ്ണാര്‍ക്കാട്ട് സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചസംഭവത്തെത്തുടര്‍ന്ന് താലൂക്കില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അട്ടപ്പാടിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണാര്‍ക്കാടിന് സമീപം കല്ലാങ്കുഴിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പളളത്ത് വീട്ടില്‍ ഹംസ, നൂറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരന്‍ കുഞ്ഞയ്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.