റിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

single-img
20 November 2013

Ripperറിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജയാനന്ദനെ കോടതിയില്‍ കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും സായുധ പോലീസിന്റെ കാവല്‍ ഉണ്ടാകും. കേസ് ആവശ്യത്തിനായി ജയിലിനു പുറത്തുകൊണ്ടുപോകുമ്പോള്‍ ബസ് യാത്രകള്‍ ഒഴിവാക്കും. പോലീസ് വാഹനത്തില്‍ മാത്രമേ റിപ്പര്‍ ജയാനന്ദനെ കൊണ്ടുപോകാവൂവെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ ജയാനന്ദന്‍ കഴിഞ്ഞ സെപ്തംബറില്‍ തൃശൂര്‍ പുതുക്കാട് നിന്നാണ് വീണ്ടും പിടിയിലായത്.