കൊച്ചിയിലെ സച്ചിന്‍ പവലിയന്‍ ധോണി നാടിനു സമര്‍പ്പിച്ചു

single-img
20 November 2013

Sachin-pavilion-to-woo-cricket-lovers-to-Keralaകൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി നാടിനു സമര്‍പ്പിച്ചു. രാവിലെ പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് വെസ്റ്റിന്‍ഡീസിന്റേയും ഇന്ത്യയുടേയും കളിക്കാരെ സാക്ഷിനിര്‍ത്തി ധോണി പവലിയന്‍ നാടിനു സമര്‍പ്പിച്ചത്. ഗ്രൗണ്ടിലെത്തിയ ധോണിയെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ ടി.സി മാത്യു സ്വീകരിച്ചു. പഞ്ചവാദ്യത്തിന്റെ പശ്ചാത്തലത്തില്‍ തനതുകേരളീയ ശൈലിയിലായിരുന്നു ധോണി പവലിയന്‍ നാടിനു സമര്‍പ്പിച്ചത്. പവലിയന്‍ അനാശ്ചാദനം ചെയ്ത ശേഷം പവലിയനിലെ കാഴ്ചകള്‍ കാണാനും ധോണി സമയം ചെലവഴിച്ചു. അഞ്ച് മിനിറ്റോളം പവലിയനില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം പരിശീലനത്തിനായി പോയത്. വെസ്റ്റിന്‍ഡീസ് ടീം മാനേജരും ധോണിക്ക് ശേഷം പവലിയന്‍ സന്ദര്‍ശിച്ചു. വിഖ്യാത താരം ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പെടെ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.