സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി വിഎസ് അച്യുതാനന്ദന്‍

single-img
19 November 2013

08vs9സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിഎസ് അച്യതാനന്ദന്റെ രൂക്ഷ വിമര്‍ശനം. ഗുരുതരമായ ആരോപണങ്ങളാണ് മുക്യമന്ത്രിക്കെതിരേ വിഎസ് ഉന്നയിച്ചത്. സോളാര്‍ കേസ് പ്രതി സരിത എസ് നായരെ പീഡിപ്പിച്ച മന്ത്രിമാരെ രക്ഷപെടുത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വിഎസ് അച്യതാനന്ദന്‍ ആരോപിച്ചു. സരിതയെ മന്ത്രിമാര്‍ പീഡിപ്പിച്ച വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും മന്ത്രിമാരെ രക്ഷപെടുത്താന്‍ ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവെച്ചെന്നും വിഎസ് ആരോപിച്ചു. സരിതയെ പീഡിപ്പിച്ചതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവരുന്നതിനു മുന്‍പ് മന്ത്രിമാരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവുകള്‍ നല്‍കാമെന്നും ബിജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി എ.പി. അനില്‍ കുമാര്‍, മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ സരിതയെ ശാരീരികമായി പീഡിപ്പിച്ചെന്ന വിവരമാണ് മുഖ്യമന്ത്രി മറച്ചുവെച്ചത്. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ബിജുവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആലുവ ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം. മുഖ്യമന്ത്രി രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.