കോടതിയലക്ഷ്യക്കേസില്‍ ജനറല്‍ വി.കെ.സിംഗ് മാപ്പപേക്ഷിച്ചു

single-img
19 November 2013

vk-singhകോടതിയലക്ഷ്യക്കേസില്‍ ജനറല്‍ വി.കെ.സിംഗ് നിരുപാധികം മാപ്പപേക്ഷിച്ചു. വിരമിക്കല്‍ പ്രായ വിവാദം സംബന്ധിച്ച കേസില്‍ കോടതിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയാണ് കോടതിയലക്ഷ്യമായത്. കേസില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് കോടതിക്കു മുകളില്‍ ബാഹ്യ സമ്മര്‍ദമുള്ളതുകൊണ്ടാണെന്നാണ് ജനറല്‍ പറഞ്ഞത്. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന ആരോപണത്തിനു പിന്നാലെയായിരുന്നു കോടതിയെ വിമര്‍ശിച്ച് വി.കെ. സിംഗ് പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.