വിനാശകാലേ വിപരീത ബുദ്ധി: വി.എം. സുധീരന്‍

single-img
19 November 2013

vbk-sudheeran_809394fആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ഏജന്‍സി നടത്തിയ തട്ടിപ്പ് പഠന റിപ്പോര്‍ട്ട് മാത്രമാണ് നടത്തിയിട്ടുള്ളത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. വിനാശകാലേ വിപരീത ബുദ്ധി. ജനഹിതമറിഞ്ഞ് സുതാര്യമായി വേണം വികസന പ്രവര്‍ത്തനങ്ങല്‍ നടപ്പാക്കാന്‍. ഈ ഉത്തരവ് ജനവിരുദ്ധമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.