മുംബൈയില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം; സച്ചിന് രാജകീയ വിടവാങ്ങല്‍

single-img
16 November 2013

M_Id_429684_Sachin_Tendulkarവെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 126 റണ്‍സിനും ജയിച്ചു. ഇതോടെ പരമ്പര 2-0ന് ഇന്ത്യ നേടി. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്ത ഓജ-അശ്വിന്‍ സഖ്യം തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും സന്ദര്‍ശകരുടെ അന്തകരായത്. ഓജ അഞ്ചും അശ്വിന്‍ നാലും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓജ 10 വിക്കറ്റുകള്‍ നേടി. മൂന്നാം ദിനം രണ്ടു ഓവര്‍ എറിഞ്ഞ സച്ചിന് വിക്കറ്റൊന്നും ലഭിച്ചില്ല. വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 187 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ് ഗെയ്ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ വിന്‍ഡീസ് തോല്‍വി സമ്മതിച്ചു.