കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; അഭിപ്രായമറിയാതെ തീരുമാനമെടുത്തതു വിരോധാഭാസം: മാണി

single-img
16 November 2013

28VBG_MANI_276816eസംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിരോധാഭാസമാണെന്നു ധനമന്ത്രിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണി. ഇതുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍ക്കു കേരള കോണ്‍ഗ്രസ്-എം നേതൃത്വപരമായ സഹകരണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ മുഴുവന്‍ നിര്‍ദേശങ്ങളും തള്ളിക്കളയണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസിനില്ല. എന്നാല്‍, റിപ്പോര്‍ട്ടിലെ പല വ്യവസ്ഥകളും കര്‍ഷകവിരുദ്ധമാണ്. ഇതു നീക്കം ചെയ്യണം. റിപ്പോര്‍ട്ടിലെ ചില വ്യവസ്ഥകളെക്കുറിച്ചു സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷമേ അന്തിമതീരുമാനമെടുക്കാവൂ.