നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ നിഗുഢലക്ഷ്യം: പിണറായി

single-img
14 November 2013

pinarayi vijayanനരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതിനു പിന്നില്‍ ആര്‍എസ്എസിനു നിഗുഢലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭരണം നടത്തണമെങ്കില്‍ നരേന്ദ്രമോഡി വരണമെന്നാണ് അവരുടെ താത്പര്യം. വാജ്‌പേയിയുടെ ഭരണകാലത്ത് ജുഡീഷറിയില്‍പോലും ആര്‍എസ്എസ് കടന്നുകയറാന്‍ ശ്രമിച്ചതു നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.