പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അര്‍ധരാത്രിയില്‍ അനാശാസ്യം

single-img
14 November 2013

map-perumkadavilaബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അര്‍ധരാത്രി അനാശാസ്യത്തിനിടയില്‍ പ്യൂണ്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍ ആങ്കോട് സ്വദേശി ബിനു (39), ഓട്ടോഡ്രൈവര്‍ പെരുങ്കടവിള വി വി ഹൗസില്‍ വിപിന്‍ (24), ആങ്കോട് മേലെ പുത്തന്‍വീട്ടില്‍ രതീഷ് (25) എന്നിവരും പന്തളം സ്വദേശിനിയായ 40 കാരിയുമാണു പിടിയിലായത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇന്നലെ രാത്രി പതിനൊന്നരയോടെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. ബിനുവിന്റെ നിര്‍ദേശപ്രകാരം വിപിനാണ് ഈ സ്ത്രീയെ തമ്പാനൂരില്‍ നിന്നും ഓട്ടോറിക്ഷയില്‍ രാത്രി പഞ്ചായത്ത് ഓഫീസിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. രാത്രി പോലീസെത്തിയപ്പോള്‍ ഓഫീസിനുള്ളില്‍ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. ഓഫീസിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ മുറികളില്‍ വിശ്രമത്തിലായിരുന്നു രണ്ടു പേര്‍. മൂന്നാമനും സ്ത്രീയും മറ്റൊരു മുറിയിലുമായിരുന്നു. ഓഫീസില്‍ നിന്നും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണെ്ടടുത്തു.