പന്തിരിക്കര പീഡനം: പ്രതികളെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു

single-img
14 November 2013

Panthirikkara-peedanamപെരുവണ്ണാമൂഴിക്കടുത്ത് പന്തിരിക്കര കേന്ദ്രീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയും പെണ്‍വാണിഭ സംഘത്തിനു കൈമാറുകയും ചെയ്ത കേസില്‍ ഖത്തറിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിച്ച് പോലീസ് അറസ്റ്റു ചെയ്തു. റൂറല്‍ എസ്പി പി.എച്ച്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പന്തിരക്കര ആയിലക്കണ്ടി ജുനൈസ്(23), എടത്തുംകര മുഹമ്മദ് ഷാഫി (24), ആയിഷ മന്‍സിലില്‍ സാബിര്‍(24) എന്നിവരെ അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്നു കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കും.