ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

single-img
14 November 2013

ramesh-c&Oommen-Cനാളുകളുടെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി. അരമണിക്കൂറിലേറെ നീണ്ട ചര്‍ച്ച തികച്ചും സൗഹാര്‍ദപരമായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കെപിസിസി ഓഫീസിലെത്തിയാണു മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. രമേശിന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് അകന്ന ഇരുവരും തമ്മില്‍ അതിനുശേഷം ആദ്യമായാണ് ചര്‍ച്ച നടക്കുന്നത്. സംഘടനാപ്രശ്‌നങ്ങള്‍ മുതല്‍ ഭരണകാര്യങ്ങള്‍വരെ ചര്‍ച്ചയ്ക്കു വന്നു. ചര്‍ച്ചകള്‍ തുടരണമെന്ന ധാരണയിലാണു നേതാക്കള്‍ പിരിഞ്ഞത്. ഭരണവും പാര്‍ട്ടിയും തമ്മില്‍ പരസ്പരധാരണയില്ലാതെ പോകുന്നു എന്നതായിരുന്നു കേരളത്തിലെ സര്‍ക്കാരിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നിലനിന്ന പ്രധാന പ്രശ്‌നം. ഭരണപരമായ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റുമായി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയും നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയ്ക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്.