ലാവ്‌ലിന്‍ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുല്ലപ്പള്ളി

single-img
14 November 2013

Union-Minister-of-State-for-Home-Affairs-Mullappally-Ramachandran-keralaലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയെ കുറ്റവിമുക്താനാക്കിക്കൊണ്ടുള്ള വിധി സംശയവും ആശങ്കയും നല്‍കുന്നതാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സിബിഐയുടെ വാദത്തില്‍ വീഴ്ചയുണ്ടായിട്ടുണ്‌ടെങ്കില്‍ സിബിഐയും മേല്‍ക്കോടതിയെ സമീപിക്കണം. താന്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിനു മുന്നില്‍ പിണറായി ഇപ്പോഴും കുറ്റക്കാരനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.