നരേന്ദ്ര മോഡിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

single-img
14 November 2013

narender_modi_awardതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു താക്കീത് നല്‍കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. ഈ മാസം 16നകം വിശദീകരണം നല്‍കാനാണ് മോഡിക്കയച്ച നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ ഈ മാസം ഏഴിനു തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ കോണ്‍ഗ്രിന്റെ ചിഹ്നമായ കൈപ്പത്തിയെ കൊലയാളിയുടെ കൈ എന്ന് നരേന്ദ്ര മോഡി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി പരിഗണിച്ചാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.