സിബിഐക്കു സ്വയംഭരണാധികാരം നല്‍കാനാവില്ലെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

single-img
14 November 2013

cbiസിബിഐക്കു സ്വയംഭരണാധികാരം നല്‍കാനാവില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറിക്കു തുല്യമായ പദവി നല്‍കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നും സ്വയംഭരണാവകാശം നല്‍കിയാല്‍ അത് അധികാര കേന്ദ്രീകരണത്തിനു കാരണമാകുമെന്നും ഭരണപ്രതിസന്ധിക്കിടയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരിപ്പാടം കേസ് പരിഗണിക്കവേ രാഷ്ട്രീയ സമ്മര്‍ദങ്ങളുണെ്ടന്നു സിബിഐ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിബിഐക്ക് സ്വയംഭരണ അവകാശം നല്‍കുന്നതിനെക്കുറിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞത്.