ബിസിസിഐയുടെ വാര്‍ഷിക കരാര്‍: ഹര്‍ഭജന്‍, സേവാഗ്, സഹീര്‍ പുറത്ത്

single-img
14 November 2013

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും സീനിയര്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ എന്നിവരെ ഒഴിവാക്കി. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. ക്യാപ്റ്റന്‍ എം.എസ്.ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ആര്‍.അശ്വിന്‍, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി എന്നിവരാണ് എ ഗ്രേഡിലുള്ളവര്‍. ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ്മ, മുരളി വിജയ്, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് ബി ഗ്രേഡ് കരാറിലുള്ള താരങ്ങള്‍. ദിനേശ് കാര്‍ത്തിക്, അമിത് മിശ്ര, വൃദ്ധിമാന്‍ സാഹ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, വിനയ്കുമാര്‍, മുഹമ്മദ് ഷമി, ജയദേവ് ഉനാദ്ഗഢ്, മോഹിത് ശര്‍മ്മ എന്നിവര്‍ സി ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടു.