നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

single-img
14 November 2013

Augustine-365x285പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (57) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ആന്‍ അഗസ്റ്റിന്‍ മകളാണ്. സംവിധായകരായ രഞ്ജിത്ത്, ജോയ് മാത്യൂ തുടങ്ങിയ സുഹൃത്തുക്കളും മറ്റ് സിനിമാ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് പക്ഷാഘാതം വന്ന അഗസ്റ്റിന്‍ തുടര്‍ന്ന് ചികിത്സകളിലായിരുന്നു. രോഗത്തില്‍ നിന്നും മടങ്ങിയെത്തി ഇന്ത്യന്‍ റുപ്പി, ബാവൂട്ടിയുടെ നാമത്തില്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അഗസ്റ്റിന്‍ അധികവും കൈകാര്യം ചെയ്തത് കോമഡി റോളുകളാണ്. കാലോപാസനയാണ് ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രം പുറത്തുവന്നില്ല. ആറാം തമ്പുരാന്‍, ദേവാസുരം, രാവണപ്രഭു, നന്ദനം, നീലഗിരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഏകലവ്യന്‍, ചമയം, രുദ്രാക്ഷം, മിന്നാരം, കമ്മീഷ്ണര്‍, ഹൈവേ, അസുരവംശം, ചന്ദ്രലേഖ, കാഴ്ച, തിരക്കഥ, സൂഫി പറഞ്ഞ കഥ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച മിഴിരണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചതും അഗസ്റ്റിനാണ്.