റെയില്‍ ഗതാഗതം താത്‌കാലികമായി പുന:സ്‌ഥാപിച്ചു

single-img
13 November 2013

തിരുവനന്തപുരത്ത് റെയില്‍വെ പാളത്തിലേക്ക് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒരു ട്രാക്കിലൂടെയുള്ള ഗതാഗതമാണ്‌ പുനസ്‌ഥാപിച്ചിരിക്കുന്നത്‌. അഞ്ചാമത്തെ ട്രാക്കിലൂടെ ശബരി എക്‌സ്പ്രസും ഗ്വൊരഖ്പൂര്‍ എക്‌സ്പ്രസും കടന്നുപോയത്‌ യാക്ക്രാര്‍ക്ക്‌ അല്‍പം ആശ്വാസമായിട്ടുണ്ടെങ്കിലും മറ്റ്‌ ട്രാക്കുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്‌. തലസ്ഥാനത്ത് നിന്ന് പുറപ്പെടേണ്ട ആറ് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഗോരഖ്പൂര്‍ ,ശബരി ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

നാഗര്‍കോവില്‍-കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍കോവില്‍, തിരുവനന്തപുരം-കൊല്ലം പാസഞ്ചറും റദ്ദാക്കി. വലിയശാലയിലും കൊച്ചുവേളിയിലുമാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്.