സിറിയന്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാര്‍

single-img
12 November 2013

syriaസിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട ജനീവാ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയന്‍ പ്രതിപക്ഷം സമ്മതിച്ചു. വിമതരുടെ കൈവശമുള്ള മേഖലകളിലെ സൈനിക ഉപരോധം അവസാനിപ്പിക്കുക, ജയിലുകളില്‍നിന്നു കുട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കുക എന്നീ ഉപാധികളും പ്രതിപക്ഷം മുന്നോട്ടുവച്ചു.ഇടക്കാല സര്‍ക്കാരിനു ഭരണം കൈമാറണമെന്നും പ്രസ്തുത ഭരണകൂടത്തില്‍ അസാദിനു പങ്കുണ്ടാവരുതെന്നും പ്രതിപക്ഷം നിര്‍ദേശിച്ചിട്ടുണ്ട്.