കുടുംബമഹിമ ഇല്ലാത്തവരെ ചരിത്രത്തില്‍നിന്നു പുറത്താക്കുന്നതായി നരേന്ദ്ര മോഡി

single-img
12 November 2013

narendra-modi-evarthaചരിത്രത്തിലെ ചില അതികായര്‍ കുടുംബ മഹിമയില്ലാത്തതിന്റെ പേരില്‍ വിസ്മരിക്കപ്പെടുകയാണെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മൗലാനാ അബുള്‍ കലാം ആസാദിന്റെയും ആചാര്യ കൃപലാനിയുടെയും 125 ാം ജന്മദിനത്തോടനുബന്ധിച്ചു തന്റെ ബ്ലോഗിലാണ് മോഡി ഈ അഭിപ്രായപ്രകടനം നടത്തിയത്. ചില പ്രത്യേക കുടുംബങ്ങളില്‍ ഉള്‍പ്പെടാത്തതിനാലാണ് ഇത്തരം ചരിത്രനായകര്‍ ജനങ്ങളുടെ മനസില്‍നിന്ന് മാഞ്ഞുപോകുന്നതെന്നു മോഡി പറഞ്ഞു. ഭാരതത്തിന്റെ ചരിത്രം പോരാട്ടതിന്റേതാണ്. മാതൃരാജ്യത്തിനായി പോരാടിയവരെ ചില കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവരാകാത്തതിനാല്‍ മറക്കാനാവുമോയെന്നു മോഡി ചോദിച്ചു. ഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലുള്ള ആസാദിന്റെ പ്രവര്‍ത്തനത്തെ മോഡി പ്രകീര്‍ത്തിച്ചു. ഭാരതത്തിന്റെ വിഭജനത്തിനെതിരായിരുന്നു അദ്ദേഹം. ആചാര്യ കൃപലാനിയാകട്ടെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രയത്‌നിച്ചു. 1963-ല്‍ നെഹ്‌റു മന്ത്രിസഭയ്‌ക്കെതിരെ ആദ്യമായി അവിശ്വാസപ്രമേയംകൊണ്ടുവന്നയാളാണ് കൃപലാനിയെന്നും മോഡി അനുസ്മരിച്ചു.