കെഎസ്ആര്‍ടിസി ബസില്‍നിന്നു തെറിച്ചുവീണു ഗര്‍ഭിണിക്കു പരിക്ക്

single-img
12 November 2013

KSRTCഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നു ഗര്‍ഭിണിയായ യുവതി റോഡിലേക്കു തെറിച്ചുവീണു. നെല്ലിക്കുഴി കമ്പനിപ്പടി മണിമലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യ നിഷ (29)ആണ് ബസിന്റെ പിന്‍വാതിലിലൂടെ തെറിച്ചുവീണത്. ഇവരെ പരിക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയില്‍നിന്നു കോതമംഗലത്തേക്കു വരികയായിരുന്ന ബസില്‍ നെല്ലിക്കുഴി കമ്പനിപ്പടിയില്‍ ഇറങ്ങാനായി എഴുന്നേറ്റു നില്‍ക്കുകയായിരുന്ന നിഷ ബസ് വളവ് വീശുമ്പോള്‍, ഡോര്‍ ഘടിപ്പിക്കാത്ത പിന്‍വാതിലൂടെ തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് ഫൈസലും രണ്ട് മക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. ഭര്‍ത്താവും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആറുമാസം ഗര്‍ഭിണിയായ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.