എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയ്ക്കുനേരെയുണ്ടായ ആക്രമണം പുനരന്വേഷിക്കും: കൊടിയേരി

single-img
12 November 2013

Kodiyeriകണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരയുണ്ടായ കല്ലേറിനെക്കുറിച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കേസ് പുനരന്വേഷണം നടത്തി ശരീയായ പ്രതികളെ കണെ്ടത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭ ജാഥയ്ക്ക് ഇന്നലെ രാവിലെ വടക്കഞ്ചേരിയില്‍ നല്കിയ സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ കാറില്‍ കെപിസിസി സെക്രട്ടറി ടി.സിദ്ധിക് ഉണ്ടായിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും കാറിന്റെ രണ്ടു ചില്ലുകളും തകര്‍ന്നതിനാല്‍ കല്ല് അത്ഭുത കല്ലാണെന്നും കോടിയേരി പരിഹസിച്ചു.