പാലക്കാട്ട് ബിജെപിയുടെ മിന്നല്‍ ഹര്‍ത്താല്‍

single-img
12 November 2013

Harthalനഗരസഭാ ഓഫീസ് ഉപരോധത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ഇന്ന് ബിജെപി ഹര്‍ത്താല്‍. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അനധികൃതമായി നിര്‍മ്മിച്ച പള്ളി പൊളിച്ചു നീക്കണമെന്ന് ആവിശ്യപ്പെട്ട് ബിജെപി ജില്ലാ ഘടകം ഇന്ന് രാവിലെ പാലക്കാട് നഗരസഭാ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനിടെ എസ്ഡിപി പ്രവര്‍ത്തകരുടെ മാര്‍ച്ചും രാവിലെ നഗരസഭാ ഓഫീസിലേക്ക് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി ആര്‍എസ്എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്. അതിനാല്‍ ജനങ്ങള്‍ക്ക് മിന്നല്‍ ഹര്‍ത്താല്‍ ഏറെ ദുരിതമാകും.