യുഡിഎഫില്‍നിന്നു മാന്യമായ സ്ഥാനം ചോദിച്ചുവാങ്ങും: വീരേന്ദ്രകുമാര്‍

single-img
11 November 2013

Veerendrakumarസിബിഐ കോടതി ക്ലീന്‍ചിറ്റ് നല്കിയ പിണറായി വിജയനു നാടാകെ സ്വീകരണം കൊടുക്കുമ്പോള്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഉമ്മന്‍ചാണ്ടിയെ കരിങ്കൊടികാട്ടുന്ന നിലപാടു ശരിയല്ലെന്നു സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് ജനത തൃശൂര്‍ ലോകസഭ സമ്മേളനം ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം ചെളിവാരിയെറിയുന്ന നിലപാടു തങ്ങള്‍ കാണിക്കില്ല. എന്നാല്‍ ഈ നിലപാടല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നും ഉണ്ടാകുന്നത്. നാല്പതുവര്‍ഷം ഒന്നിച്ചുനിന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നും ഒരു മാന്യതയും ലഭിച്ചില്ല. യുഡിഎഫ് മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മാന്യമായ സ്ഥാനം ചോദിച്ചുവാങ്ങുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ ഇത് ഔദാര്യമല്ല. മറിച്ച് യുഡിഎഫിനു നല്കിയ സംഭാവനയും സ്വാധീനവും കണക്കിലെടുത്താണു തങ്ങള്‍ സീറ്റ് ആവശ്യപ്പെടുന്നത്.