കൊളംബോയിലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി; തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച ബന്ദ്

single-img
11 November 2013

Tamil-Nadu-Political-Mapകൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച ബന്ദ്. തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടച്ചിടുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. 4500 ചെറു വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്‌ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയായിരുന്നു പങ്കെടുക്കേണ്ടിയിരുന്നതെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.