ശുദ്ധമായ കുടിവെള്ളം ജന്മാവകാശം:മന്ത്രി പി.ജെ.ജോസഫ്

single-img
11 November 2013

josephശുദ്ധമായ കുടിവെള്ളം ലഭ്യമാവുക എന്നത് പൗരന്റെ ജന്മാവകാശമാണെന്ന് ജലവിഭവ മന്ത്രി പി. ജെ.ജോസഫ്. തൃക്കൂര്‍- കല്ലൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭാഗികമായി മാത്രമേ ശുദ്ധജലവിതരണം നടത്താന്‍ ഇപ്പോഴും സാധിക്കുന്നുള്ളൂ. സംസ്ഥാനത്ത് മുപ്പതുശതമാനം പേര്‍ക്കുമാത്രമാണ് ഇപ്പോള്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുന്നത്. 50 ശതമാനമാക്കി ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനുവേണ്ടി ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരം 5000കോടി രൂപ ചെലവുവരുന്നപദ്ധതിയടക്കുള്ള മറ്റു പല പദ്ധതികളും തുടക്കമിട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.