കൈപ്പത്തിക്കെതിരേ മോഡിയുടെ പരാമര്‍ശം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി

single-img
11 November 2013

Narendra Modiകോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ കൈപ്പത്തിക്കെതിരേ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനു മോഡിക്കെതിരേ നടപടി ആവശ്യപ്പെട്ടാണു പരാതി. ഛത്തീസ്ഗഡില്‍ വ്യാഴാഴ്ച നടന്ന ബിജെപി റാലിയിലായിരുന്നു മോഡിയുടെ വിവാദ പരാമര്‍ശം. കൈപ്പത്തിയെ ‘രക്തം പുരണ്ട കൈ’ എന്നാണു മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കോണ്‍ഗ്രസിനെ കരുതിക്കൂട്ടി മോശമായി ചിത്രീകരിക്കാനുള്ള മോഡിയുടെ പരാമര്‍ശത്തിനെതിരേ നടപടി ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രസംഗത്തിന്റെ പൂര്‍ണരൂപം, സിഡി, പത്രവാര്‍ത്തകളുടെ കട്ടിംഗുകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ചു. മോഡിക്കൊപ്പം മോഡിയുടെ പാര്‍ട്ടിയായ ബിജെപിയും ഇതില്‍ തുല്യ പങ്കാളിയാണെന്നും വോട്ടര്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള ഇത്തരം ശ്രമം തടയണമെന്നും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.