മാലദ്വീപ്: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നീട്ടി

single-img
11 November 2013

Male-totalമാലദ്വീപ് പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ ഇന്നലെ നിശ്ചയിച്ചിരുന്ന രണ്ടാംഘട്ടം 16 വരെ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞദിവസം നടന്ന ഒന്നാം ഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിയും ജയിക്കാനാവശ്യമായ അമ്പതു ശതമാനം വോട്ടു നേടിയില്ല. 46 ശതമാനം വോട്ടു നേടിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും 30 ശതമാനം വോട്ടു നേടിയ അബ്ദുള്ള യാമീനും തമ്മിലാണു രണ്ടാംഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്നലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കേയാണ് ഇതു തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പുലര്‍ച്ചെ ഉണ്ടായത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ രണ്ടാംഘട്ടം നടത്തുന്നതു നിരവധി ജനങ്ങളുടെ ഭരണഘടനാപരമായ അവകാശം ഹനിക്കലാകുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജന ങ്ങളുടെ സൗകര്യരാര്‍ഥം വോട്ടെടു പ്പു ശനിയാഴ്ച നടത്തുന്നതു പരിഗ ണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.