മലാലയുടെ ആത്മകഥയ്ക്കു പാക് സ്‌കൂളുകളില്‍ നിരോധനം

single-img
11 November 2013

Malalaപെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനു താലിബാന്റെ വെടിയേറ്റ മലാല യൂസഫ് സായിയുടെ ആത്മകഥയ്ക്കു പാക്കിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകള്‍ നിരോധനം ഏര്‍പ്പെടുത്തി. പാഠ്യപദ്ധതിയിലോ സ്‌കൂള്‍ ലൈബ്രറിയിലോ പുസ്തകം ഉള്‍പ്പെടുത്തില്ലെന്ന് ഓള്‍ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മിര്‍സ കാഷിഫ് അറിയിച്ചു. പാക്കിസ്ഥാനിലെ കുട്ടികള്‍ക്ക് ഉചിതമായ പുസ്തകമല്ലിത്. വിവാദ ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വാദങ്ങള്‍ പുസ്തകത്തില്‍ ന്യായീകരിക്കപ്പെടുന്നു- കാഷിഫ് പറഞ്ഞു.