ഇടതുജനാധിപത്യ മതേതര മുന്നിണികള്‍ നിര്‍ണായക ശക്തിയായി മാറും: സി. ദിവാകരന്‍ എംഎല്‍എ

single-img
11 November 2013

220px-C_Divakaran_DSC_0574ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യ മതേതര മുന്നിണികള്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം സി. ദിവാകരന്‍ എംഎല്‍എ . ദേശീയതലത്തില്‍ പതിനഞ്ച് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗം ഇതിന് തുടക്കമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികളുടെ ഭാഗമായി നടക്കുന്ന വാഹനജാഥയ്ക്ക് പിറവത്ത് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ സി. ദിവാകരന്‍.