ബയേണ്‍ ചരിത്രമെഴുതി

single-img
11 November 2013

Bayenജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ചരിത്രമെഴുതിയപ്പോള്‍ സ്‌പെയിനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി മുന്നേറ്റം. ജര്‍മന്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ബയേണ്‍ മ്യൂണിക് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 37 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ ചരിത്രം കുറിച്ചത്. 1983 ല്‍ ഹാംബര്‍ഗ് 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. 2012 ഒക്ടോബറില്‍ ബയര്‍ ലെവര്‍കൂസനെതിരേയായിരുന്നു ബയേണ്‍ ലീഗിലെ തങ്ങളുടെ അവസാന തോല്‍വി വഴങ്ങിയത്. 2013 സീസണിലെ 12-ാം മത്സരത്തില്‍ ഓഗ്‌സ്ബര്‍ഗിനെ 3-0 നു കീഴടക്കിയാണ് പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ റിക്കാര്‍ഡിട്ടത്.