അബ്ദുസമദ് സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു

single-img
8 November 2013

samadani-kerala-india+1152_13005238627-tpfil02aw-14735മുസ്‌ലീം ലീഗ് നേതാവും എംഎല്‍എയുമായ അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. രാവിലെയാണ് സംഭവം. കുറ്റിപ്പുറം ജമാ മസ്ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കം പരിഹരിക്കുന്നതിന് സമദാനി വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ഒടുവിലാണ് സംഭവം. ചര്‍ച്ചയ്‌ക്കെത്തിയിരുന്ന പുളിക്കല്‍ കുഞ്ഞാവ എന്നയാളാണ് ആക്രമിച്ചത്. ചര്‍ച്ചകള്‍ അവസാനിച്ച ശേഷം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സമദാനിയുടെ സമീപത്തേക്ക് എത്തുകയും ആക്രമിക്കുകയുമായിരുന്നു. കത്തിയെടുത്ത് ആക്രമിക്കാന്‍ തുനിയവേ സമദാനി കുനിഞ്ഞതിനാല്‍ മൂക്കിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ തടഞ്ഞതിനാലാണ് സമദാനിക്കു കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമദാനിയെ സ്‌കാനിംഗിന് വിധേയനാക്കി. പരിക്കേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. പരിക്ക് ആശങ്കപ്പെട്ടിരുന്നതുപോലെ ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. പള്ളികമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് വഴക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറിയിരുന്നത്. 2008 ല്‍ ഇതേ വിഷയത്തില്‍ സംഘര്‍ഷമുണ്ടാകുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.