ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയുടെ കൂടെനിന്നവര്‍ക്ക് നന്ദി: പിണറായി

single-img
7 November 2013

Pinarayi vijayan-7ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉജ്വല സ്വീകരണം. ഇന്ന് രാവിലെ 6.05ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ പിണറായി വിജയന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പിണറായിയോടൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഉണ്ടായിരുന്നു. ബാന്‍ഡ് മേളങ്ങളോടും റെഡ് വളണ്ടിയര്‍ മാര്‍ച്ചോടും കൂടിയാണ് ഇരുവര്‍ക്കും സ്വീകരണം നല്‍കിയത്. പ്രവര്‍ത്തകരുടെ ആവേശം കൊളളുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലുടെ പിണറായി വിജയന്‍ കടന്നുവന്നു. അഞ്ചൂറിലധികം പ്രവര്‍ത്തകരാണ് അതിരാവിലെ തന്നെ സ്വീകരണത്തിനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയുടെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി പറഞ്ഞാണ് പിണറായി വിജയന്‍ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്. ലാവ്‌ലിന്റെ പേരില്‍ തനിക്കെതിരെയുളള ആക്രമണമല്ലെന്ന തിരിച്ചറിവാണ് പിടിച്ചുനില്‍ക്കാനായത്. വിജയനെന്ന വ്യക്തിക്ക് നേരെയുണ്ടായിരുന്ന അക്രമമായിരുന്നില്ല. പകരം സിപിഎമ്മിനെ ആക്രമിക്കാനുളള പ്രതീകമായാണ് തന്നെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.