സിബിഐ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

single-img
7 November 2013

cbiസിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്നു ഗോഹട്ടി ഹൈക്കോടതി. സിബിഐയെ പോലീസ് സേനയായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1963 ഏപ്രില്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെയാണ് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി രൂപീകരിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഒപ്പിട്ടിരിക്കുന്നത് ആഭ്യന്തര സെക്രട്ടറി വി. വിശ്വനാഥനാണെന്നും കോടതി കണെ്ടത്തി. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നത് ഉത്തരവിലൂടെയല്ല, നിയമനിര്‍മാണത്തിലൂടെ വേണമെന്നു കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഇക്ബാല്‍ അഹമ്മദ് അന്‍സാരി, ജസ്റ്റിസ് ഇന്ദിരാ ഷാ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെയാണ് സുപ്രധാന വിധി. ഹൈക്കോടതി വിധിക്കെതിരേ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ പല കേസുകളും അന്വേഷിച്ചത് സിബിഐയാണെന്നും രാജ്യത്തെ പല ഹൈക്കോടതികളും കേസന്വേഷണത്തിന് സിബിഐയുടെ സഹായം തേടിയിട്ടുണെ്ടന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.