മുഖ്യമന്ത്രിക്കുനേരേയുള്ള വധശ്രമം: രണ്ടു പേര്‍കൂടി റിമാന്‍ഡില്‍

single-img
6 November 2013

1381219_560256130714020_1960303926_nമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരേ കണ്ണൂരിലുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ടു രണ്ടു സിപിഎം പ്രവര്‍ത്തകരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി സഹകരണ ബാങ്കിന്റെ ചെറുകുന്ന് ശാഖയിലെ ജീവനക്കാരന്‍ ചെറുകുന്ന് സ്വദേശി രഞ്ജിത്ത്, കുഞ്ഞിമംഗലം തലായിലെ കെ.വി. വിജയന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 75 ആയി. മുഖ്യമന്ത്രിക്കു നേരേയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മറ്റ് 100ലേറെ പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയാണു സമരത്തില്‍ പങ്കാളികളായവരെ പോലീസ് തിരിച്ചറിഞ്ഞത്.കൂടാതെ അന്നേ ദിവസം പോലീസ് മൈതാനിയിലെ പ്രവേശന കവാടത്തില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു പള്ളിക്കുന്ന് സ്വദേശി കെ.വി. ജയകൃഷ്ണനെയും ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.