ഭരണമാറ്റമെന്നത് നടക്കാത്ത സ്വപ്നമെന്ന് കെ. മുരളീധരന്‍

single-img
6 November 2013

K. Muraleedharanകേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ വിധി ഒരുതരത്തിലും സര്‍ക്കാരിനെ ബാധിക്കില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ കാലാവധി തികയ്ക്കും. അതിനു ശേഷം ശക്തമായി അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.