മൂന്നാറിലേക്ക് വീണ്ടും ദൗത്യ സംഘമെത്തുന്നു

single-img
6 November 2013

munnar-trip-planningമൂന്നാറിലേതടക്കം ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വീണ്ടും ദൗത്യ സംഘം. ഇടുക്കിയില്‍ ഇപ്പോഴും വ്യാപകമായി കയ്യേറ്റങ്ങളും വ്യാജപട്ടയങ്ങളും നിലനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ദൗത്യ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ക്രൈബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലാണ് ദൗത്യംസംഘം രൂപീകരിച്ചിരിക്കുന്നത്. കോടതി സ്റ്റേനീക്കുക കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക കയ്യേറ്റത്തിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുക തുടങ്ങിയവയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യങ്ങള്‍.