നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷ നല്‍കണമെന്ന് ബിജെപി; ഇപ്പോഴുള്ളതു മതിയെന്ന് അഭ്യന്തരമന്ത്രാലയം

single-img
6 November 2013

Narendra Modiപാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിയുടേതിന് സമാനമായ സുരക്ഷ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോഡിയുടെ ജീവന് ഭീഷണിയുണ്‌ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ ആവശ്യം. പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്പിജി) സുരക്ഷയൊരുക്കുന്നത്. എന്നാല്‍ മോഡിക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എന്‍എസ്ജി)യാണ് സുരക്ഷ നല്‍കുന്നത്. മോഡിയുടെ സുരക്ഷ എസ്പിജിയെ ഏല്‍പിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്‍എസ്ജി മോഡിക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്‌ടെന്നും അത് തുടര്‍ന്നാല്‍ മതിയെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി മോഡിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.