വിവരാവകാശ പ്രവര്‍ത്തകന്റെ മരണം; ഗുജറാത്തില്‍ ബിജെപി എംപിയെ സിബിഐ അറസ്റ്റു ചെയ്തു

single-img
6 November 2013

dinusolankവിവരാവകാശ പ്രവര്‍ത്തകനായ അമിത് ജത്വ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്തിലെ ജുനാഗഢില്‍ നിന്നുള്ള ബിജെപി എംപി ദിനു സോളങ്കിയെ സിബിഐ അറസ്റ്റു ചെയ്തു. സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യാന്‍ സോളങ്കിയെ വിളിപ്പിച്ചിരുന്നു. രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിനു സോളങ്കിയുടെ ബന്ധു ശിവ സോളങ്കിയുള്‍പ്പെടെ അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഗുജറാത്ത് പോലീസ് നേരത്തെ ദിനു സോളങ്കിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. പരിസ്ഥിതി വാദിയായിരുന്ന അമിത് ജത്വ അനധികൃത ഖനനം ഉള്‍പ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളില്‍ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.