വിനോദസഞ്ചാരിയെ കുന്നിനുമുകളില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി

single-img
5 November 2013

Varakala-Beach---Varkala---Kerala5വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുപ്പുര്‍ അമര്‍ജ്യോതി നഗര്‍ സ്വദേശി സൂര്യനാരായണന്‍(35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വര്‍ക്കല ഹെലിപ്പാഡിന് സമീപത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിലെ നാലു ജീവനക്കാരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ സൂര്യനാരായണനും സുഹൃത്തുക്കളായ മുരുകേശനും ശിവകുമാറും തിരുപ്പൂരില്‍ നിന്നും വര്‍ക്കല ബീച്ചിലെത്തി. ബീച്ചിന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. രാത്രി പത്തരയോടെ മൂവരും ഹെലിപ്പാഡിന് സമീപത്തെ റെസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചു. സിഗററ്റ് കൊളുത്താന്‍ റെസ്റ്റോറന്റ് ജീവനക്കാരനോട് തീപ്പെട്ടി ചോദിച്ചപ്പോള്‍ തീപ്പെട്ടി കൊടുക്കാതെ മൂവരെയും പരിഹസിച്ചു. ഇതേ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാകുകയും കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിനു മുകളില്‍ നിന്നും സൂര്യനാരായണനെ തള്ളിയിടുകയുമായിരുന്നു.