എസ്എഫ്‌ഐ നേതാവിന്റെ പിതാവ് വെട്ടേറ്റ് മരിച്ചു; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

single-img
5 November 2013

Thiruvananthapuram-District-Map3തിരുവനന്തപുരം വെള്ളറടയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എസ്എഫ്‌ഐ നേതാവിന്റെ പിതാവ് വെട്ടേറ്റ് മരിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ശിവദാസിന്റെ പിതാവാണ് മരിച്ചത്. ഇവരുടെ വീടിനു നേരെയും അക്രമമുണ്്ടായി. ഇതിനെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.