മംഗള്‍യാന്‍ വിക്ഷേപിച്ചു

single-img
5 November 2013

Mangalyanഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ഉച്ചകഴിഞ്ഞ് 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് മംഗള്‍യാന്‍ പേടകത്തെ വഹിക്കുന്ന ഉപഗ്രഹ വിക്ഷേപണ വാഹനം പിഎസ്എല്‍വി-സി 25 കുതിച്ചുയര്‍ന്നത്. 2104 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. 40 കോടി കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട മംഗള്‍യാന്‍ 300 ദിവസംകൊണ്ടാവും ചൊവ്വയിലെത്തുക. വിക്ഷേപണത്തിന്റെ ആദ്യ നാലു ഘട്ടങ്ങളും വിജയമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 1,350 കിലോഗ്രാം ഭാരമുള്ളതാണു മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നു പേരുള്ള മംഗള്‍യാന്‍ ഉപഗ്രഹം. വിക്ഷേപണത്തിന്റെ 56.30 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച രാവിലെ 6.08നാണു തുടങ്ങിയത്. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണേ്ടായെന്ന് അന്വേഷിക്കുന്നതിനൊപ്പം ചുവന്ന ഗ്രഹത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുകയും കാലാവസ്ഥ വിശകലനം ചെയ്യുകയുമാണു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. കഴിഞ്ഞ 28ന് നടക്കേണ്ടിയിരുന്ന മംഗള്‍യാന്‍ വിക്ഷേപണം കാലാവസ്ഥാ പ്രശ്‌നം മൂലം മാറ്റിവയ്ക്കുകയായിരുന്നു.