ലാവ്‌ലിന്‍: പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

single-img
5 November 2013

ലാവ്‌ലിന് കേസിൽ പിണറായി വിജയനടക്കം നാലു പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കി.സി.ബി.ഐ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ആര്‍. രഘുവാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.

ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. എ ഫ്രാന്‍സിസ്. മോഹനചന്ദ്രന്‍, സിദ്ധാര്‍ത്ഥ മേനോന്‍ തുടങ്ങിയവരാണ് കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റ് പ്രതികള്‍. കുറ്റപത്രത്തില്‍ പാളിച്ചകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി പറഞ്ഞു.