ലാവ്‌ലിന്‍ വിധി സിപിഎമ്മിനെ ബാധിക്കും: കുഞ്ഞാലിക്കുട്ടി

single-img
5 November 2013

kunjalikkuttyപിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി നടപടി സിപിഎമ്മില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു കാത്തിരുന്നു കാണാം. കേസിന്റെ കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ പല സമീപനങ്ങളുമുണ്ടായിരുന്നു. തികച്ചും രാഷ്ട്രീയ പ്രാധാന്യമുള്ള വിധിയാണിത്. കൂടുതല്‍ പഠിച്ചശേഷമേ പറയാനാകൂ. കേസിന്റെ ഗുണദോഷങ്ങളെക്കുറിച്ചു പരിശോധിക്കേണ്ട തുണ്ട്. പരസ്പരം കഴുത്തിനു പിടിക്കുന്ന രാഷ്ട്രീയ സമീപനങ്ങള്‍ നല്ലതല്ല. രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഭിന്നതകള്‍ ഏറെയുണെ്ട ങ്കിലും യോജിക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളില്‍ യോജിക്കാന്‍ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറ ഞ്ഞു.