മലപ്പുറത്ത് കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ആരംഭിച്ചു

single-img
4 November 2013

Kerala Chief Minister Oommen Chandy meet E. Ahmedകനത്ത സുരക്ഷയില്‍ മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടി ആരംഭിച്ചു. എംഎസ്പി ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. 380 പരാതികളാണ് ഇന്ന് മുഖ്യമന്ത്രി ആദ്യം സ്വീകരിക്കുന്നത്. ഉച്ചയ്ക്കു ശേഷം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അദ്ദേഹം പരാതികള്‍ നേരിട്ടു സ്വീകരിക്കും. പതിനായിരത്തോളം പരാതികളാണ് നേരത്തെ ലഭിച്ചത്. ഇതില്‍ 2609 എണ്ണം തള്ളിയിരുന്നു. അവസാന പരാതിയും കേട്ട ശേഷമേ വേദി വിടുകയുള്ളു എന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പ്രതിപക്ഷം കരിങ്കൊടി പ്രകടനവുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.