കണ്ണൂര്‍ ഡി.സി.സി ഓഫീസിനുനേരെ ആക്രമണം

single-img
1 November 2013

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കണ്ണൂര്‍ നഗരത്തിലെ ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയുണ്ടായ കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാവിലെയാണ് ഇക്കാര്യം അറിഞ്ഞത്.അതിനിടെ, സംഭവത്തില്‍, പോലീസിനെതിരെ വിമര്‍ശനവുമായി ഡി.സി.സി രംഗത്തെത്തി. സംഭവം ഗൌരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഭവം ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു.
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഐ.ജി പത്മകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി